വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സീറോ മലബാര്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി വിഷന്‍ 2020

കാക്കനാട്: സീറോ മലബാര്‍ രൂപതയിലെ കത്തോലിക്കാ യുവജനങ്ങള്‍ക്കായി വിഷന്‍ 2020 സംഘടിപ്പിച്ചു. എസ്എംവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.

കാനഡ, ഓസ്ട്രിലേയി തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനുമായി യാത്രയാകാനിരിക്കുന്ന യുവജനങ്ങള്‍ക്ക് പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ദിശാബോധവും നല്കുന്നതിനും വിദേശരാജ്യങ്ങളില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സുസജ്ജരാക്കുന്നതിനും സഭയുടെ അജപാലനസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ ക്രിസ്തുവിന് ചേര്‍ന്ന ജീവിതശൈലി സ്വീകരിക്കണമെന്നും അതിന് അവര്‍ക്ക് ആവശ്യമായ അജപാലന സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭയും സഭാസംവിധാനങ്ങളും സന്നദ്ധമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.