ഫാ. ജോബി വെള്ളപ്ലാക്കല്‍ സി എസ് ടിയും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്ന് നയിക്കുന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 5 ന്

കാര്‍ഡിഫ്: സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോണ്‍ കാര്‍ഡിഫ് റീജിയന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ഫാ. ജോബി വെള്ളപ്ലാക്കല്‍ സിഎസ്ടിയും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു മണിവരെയുള്ള കണ്‍വന്‍ഷന്‍ സെന്റ് ജൂലിയന്‍സ് സ്‌കൂളിലാണ് നടത്തുന്നത്. കുട്ടികള്‍ക്കായി പ്രത്യേക സെഷനുമുണ്ട്. ഫ്രീ കാര്‍ പാര്‍ക്കിംങ് സൗകര്യവും ഒരുക്കിയിട്ടുണ്ട.

ഈ ഏകദിന കണ്‍വന്‍ഷനിലേക്ക എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ഫാന്‍സ്വാ പത്തിലും അറിയിച്ചു. വിവിധ വൈദികരുടെ നേതൃത്വത്തിലും വിവിധ ഇടവക കൂട്ടായ്മകളിലും ധ്യാനത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡിന് ശേഷം നടക്കുന്ന ആദ്യ ലൈവ് കണ്‍വന്‍ഷനാണ് ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.