സോമാലിയായില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണം: ഇരകള്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്ക്കുകയുംചെയ്ത ദാരുണ സംഭവത്തില്‍ ഇരകളായവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയിലാണ് പാപ്പ പ്രാര്‍ത്ഥനകള്‍ നേര്‍ന്നത്.

മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയ മന്ദിരത്തിന് പുറത്ത്ശനിയാഴ്ചയാണ് ബോംബ് സ്‌ഫോടനം നടന്നത്. അല്‍ ഖെയ്ദയുമായി ബന്ധമുളള അല്‍ ഷബാബ് എന്ന തീവ്രവാദി സംഘമാണ് സ്‌ഫോടനത്തിന് പിന്നിലുളളത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, അക്രമികളുടെ ഹൃദയങ്ങളെ ദൈവം പരിവര്‍ത്തനം ചെയ്യട്ടെ. പ്രാര്‍ത്ഥനയില്‍ പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.