തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. സെന്റ് ജോസഫ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലും തുടര്‍ന്നു നടന്ന സ്ഥാനാരോഹണ ചടങ്ങിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ഉള്‍പ്പടെയുള്ള സഭാധ്യക്ഷന്മാരും ജനപ്രതിനിധികള്‍,സാമൂഹ്യസംസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

മാര്‍ ജോസഫ് പാംപ്ലാനിയുടെ ശിരസില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചതിന്‌ശേഷംനെറ്റിയില്‍ കുരിശുവരച്ച് മാര്‍ ആലഞ്ചേരി അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി അവരോധിച്ചു. തുടര്‍ന്ന് അംശവടി കൈമാറി കത്തീഡ്രല്‍ ദേവാലയത്തിലുള്ള അതിരൂപതാധ്യക്ഷന്റെ ഔദ്യോഗിക ഇരിപ്പിടത്തില്‍ ഉപവിഷ്ടനാക്കി.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അധികാരം ഏറ്റെടുത്തുകൊണ്ടുള്ള രേഖയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഒപ്പുവച്ചു.

സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മ്മികരായി.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശംനല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.