അപവാദപ്രചാരകര്‍ക്കെതിരെ നിയമത്തിന്റെ വഴിയെ തലശ്ശേരി അതിരൂപത


തലശ്ശേരി: തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്കും വൈദികര്‍ക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടാന്‍ അതിരൂപത തീരുമാനിച്ചു. ഇതിന്റെ വെളിച്ചത്തില്‍ അപകീര്‍ത്തിപരവും വാസ്തവവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തി വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പോള്‍ അമ്പാട്ട്, ജോബ്‌സ്ണ്‍ ജോസ് എന്നീ വ്യക്തികള്‍ക്കും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും എതിരെ സൈബര്‍ സെല്ലിലും കണ്ണൂര്‍ പോലീസ് മേധാവിക്കും പരാതി നല്കി.

കൂടാതെ കേരളമുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഇതേ ആവശ്യവുമായി പരാതി നല്കിയിട്ടുണ്ട്. ഒരു കോടി രൂപയുടെ മാനനഷ്ടത്തിനും നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.