താമരശ്ശേരി ബിഷപ്പിനെതിരെ വ്യാജ ആരോപണങ്ങള്‍; നിയമനടപടികളുമായി രൂപത

താമരശ്ശേരി: താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ വ്യാജആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ നിയമനടപടികളുമായി രൂപത രംഗത്ത്.

ദുരുദ്ദേശപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളിലൂടെ വ്യക്തിഹത്യ നടത്തക്കവിധത്തിലാണ് ചിലവ്യക്തികള്‍ ബിഷപ്പിനെതിരെ സോഷ്യല്‍മീഡിയായിലൂടെ പ്രചരണങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി രൂപത മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കപടവാര്‍ത്തകള്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇത് സംബന്ധിച്ച പത്രക്കുറിപ്പില്‍ താമരശ്ശേരി രൂപത പിആര്‍ ഒ മാരായ ഫാ. മാത്യു കൊല്ലംപറമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, പ്രഫ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.