കൃതജ്ഞതാഭരിതമായി ജീവിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കൃതജ്ഞതാഭരിതരായി ജീവിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നന്ദി പ്രകാശിപ്പിക്കാന്‍, സ്തുതിക്കാന്‍ അതിനുള്ള പ്രചോദനമാണ് പരിശുദ്ധ അമ്മ നല്കുന്നത്. പ്രശ്‌നങ്ങളിലേക്കോ ബുദ്ധിമുട്ടുകളിലേക്കോ അമ്മയൊരിക്കലും ദൃ്ഷ്ടിപതിപ്പിച്ചില്ല. ജീവിതത്തിലെ ഏതു സാഹചര്യത്തിലും സ്തുതിക്കാനും നന്ദിപ്രകാശിപ്പിക്കാനും അമ്മ അവസരം കണ്ടെത്തി. സീറോ മലബാര്‍ സഭയിലെ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നുപാപ്പ.

മറിയത്തെ പോലെയാവുക. എലിസബത്തിനെ സന്ദര്‍ശിച്ച പരിശുദ്ധ അമ്മയെഉദാഹരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. പ്രായം ചെന്ന ബന്ധുക്കളെ സന്ദര്‍ശിക്കുക, അവരില്‍ നിന്ന് ജ്ഞാനം സ്വീകരിക്കുക. പരിശുദ്ധ അമ്മ തന്റെ മാതാപിതാക്കളില്‍ നിന്നും വല്യപ്പച്ചനും വല്യമ്മച്ചിയില്‍ നിന്നും ജ്ഞാനം നേടിയിരുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

എല്ലാത്തിനും ഉപരി ദൈവവചനത്തോട് പരിചിതരായിരിക്കുക. ഓരോ ദിവസവും ദൈവവചനം വായിക്കുക, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ഉത്ഥിതനായക്രിസ്തു നിങ്ങളുടെ യാത്രയില്‍ പ്രകാശം പരത്തുകയും ഹൃദയങ്ങളെ ഊഷ്മളമാക്കുകയും ചെയ്യട്ടെ. പാപ്പ പറഞ്ഞു.

സത്യത്തിന് സാക്ഷ്യംവഹിക്കാന്‍ നിങ്ങളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ യുവജനങ്ങളോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.