താഴെക്കാട് : മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി പ്രഖ്യാപനം മാര്‍ച്ച് എട്ടിന്


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ താഴെക്കാട് പള്ളി യുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി പ്രഖ്യാപനം മാര്‍ച്ച് എട്ട് ഞായറാഴ്ച മൂന്നു മണിക്ക് നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യബലി മധ്യെ പ്രഖ്യാപനം നടത്തും.

അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹനാന്‍, എംഎല്‍എമാരായ കെ.യു. അരുണന്‍, ബി.ഡി. ദേവസി, വി.ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജനുവരിയില്‍ സമാപിച്ച സീറോ മലബാര്‍ സഭ സിനഡ് ആണ് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി നല്‍കാന്‍ തീരുമാനിച്ചത്. കേരള കത്തോലിക്കാ സഭയില്‍ ഈ പദവിയിലെത്തുന്ന ചുരുക്കം പള്ളികളിലൊന്നാണ് താഴെക്കാട്. പാലയൂര്‍ സെന്റ് തോമസ് പള്ളി, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, കുടമാളൂര്‍ ഫൊറോന പള്ളി, എന്നിവയാണ് ഇക്കഴിഞ്ഞ സിനഡില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

2018 ല്‍ കുറവിലങ്ങാട് പള്ളി, 2019 ല്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി, മാനന്തവാടി നടവയല്‍ ഹോളി ക്രോസ് പള്ളി എന്നിവയാണ് നിലവിലുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയങ്ങള്‍.

മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Biju Chacko says

    Good

Leave A Reply

Your email address will not be published.