കര്‍ദിനാള്‍ തിയോഡോര്‍ മക്കറിക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നവംബര്‍ 10 ന് പ്രസിദ്ധീകരിക്കും

വത്തിക്കാന്‍ സിറ്റി: ദീര്‍ഘകാലമായി കാത്തിരുന്ന മുന്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറിക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അടുത്ത ആഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിക്കും. ഇന്നലെ പരിശുദ്ധ സിംഹാസനത്തിന്റെ ഡയറക്ടര്‍ മാറ്റോ ബ്രൂണി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ പത്താം തീയതി പ്രാദേശിക സമയം രണ്ടു മണിക്ക് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഗോള സഭയും വിശ്വാസികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒന്നാണ് കര്‍ദിനാള്‍ മക്കാറിക്കിനെതിരെയുള്ള റിപ്പോര്‍ട്ട്. 40 വര്‍ഷത്തെ എപ്പിസ്‌ക്കോപ്പല്‍ കരിയറിനിടയില്‍ കൊച്ചുകുട്ടികളെയും സെമിനാരിക്കാരെയും തുടര്‍ച്ചയായി ലൈംഗികപീഡനത്തിന് ഇരയാക്കി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.