തിരുപ്പൂര്‍ ബസപകടം, കെസിബിസി അനുശോചിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരണമടഞ്ഞ തിരുപ്പൂര്‍, അവിനാശി റോഡപകടത്തില്‍ കെസിബിസി അനുശോചിച്ചു.

ജീവഹാനി സംഭവിച്ചവരുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.