റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സിഎംഐ പ്രിയോര്‍ ജനറല്‍

തൃശൂര്‍: സിഎംഐ സന്യാസസമൂഹത്തിന്റെ പുതിയ പ്രിയോര്‍ ജനറലായി റവ. ഡോ തോമസ് ചാത്തംപറമ്പില്‍ സിഎംഐ തിരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ പോള്‍ ആച്ചാണ്ടിയുടെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ആറു വര്‍ഷത്തേക്കാണ് നിയമനം. തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന സിഎംഐ ജനറല്‍ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്.

സിഎംഐ തിരുവനന്തപുരം പ്രോവിന്‍സ് അംഗമായ ഇദ്ദേഹം ബംഗളൂരു ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.