മൂന്ന് സഹോദരന്മാര്‍ ഒരുമിച്ച് വൈദികരായി

മിന്‍ഡാനോ: ഫിലിപ്പൈന്‍സിലെ കാഗയാന്‍ ദെ ഓറോ സിറ്റിയിലെ സെന്റ് അഗസ്റ്റിയന്‍ മെട്രോപ്പോലീത്തന്‍ കത്തീഡ്രല്‍ കഴിഞ്ഞ ദിവസം അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. മൂന്നു സഹോദരങ്ങള്‍ ഒരേ ദിവസം വൈദികരായി മാറിയതായിരുന്നു ആ നിമിഷം. ഒരേ സന്യാസസമൂഹത്തില്‍ അംഗമായി ഒരേ ദിവസം തന്നെ വൈദികരാകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ജെസി, ജെസ്റ്റോണി, ജെര്‍സണ്‍ എന്നീ സഹോദരന്മാരാണ് വൈദികരായത്, സേക്രട്ട് സ്റ്റിഗ്മാ ഓഫ് ഔര്‍ ലോര്‍ഡ് ജീസസ് ക്രൈസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളാണ് ഇവര്‍. സെപ്തംബര്‍ എട്ടിനായിരുന്നു അഭിഷേകച്ചടങ്ങ്. ആര്‍ച്ച് ബിഷപ് ജോസ് കബാന്‍ടാന്‍ മുഖ്യകാര്‍മ്മികനായിരുന്നു.

കര്‍ഷകനാണ് വൈദികരുടെ പിതാവ്. മൂത്ത സഹോദരനായ ജെസിയാണ് ആദ്യം സെമിനാരിയില്‍ ചേര്‍ന്നത്. 2008 ല്‍ ആയിരുന്നു അത്. 2010 ല്‍ മറ്റ് രണ്ടുപേര്‍ സഹോദരനെ പിന്തുടര്‍ന്നു. ഞങ്ങള്‍ ഒരിക്കലും ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരല്ല. എന്നാല്‍ കര്‍ത്താവിന്റെയും അവിടുത്തെ സഭയുടെയും സ്‌നേഹത്താല്‍ ഞങ്ങള്‍ വളരെ സമ്പന്നരാണ്. ഫാ. ജെസി അഭിഷേകച്ചടങ്ങില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.