ഇനി മുതല്‍ മാതാവിന്റെ ലുത്തീനിയ പ്രാര്‍ത്ഥനയില്‍ മൂന്ന് ശീര്‍ഷകങ്ങള്‍ കൂടി

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ ജപമാല പ്രാര്‍ത്ഥനയെ തുടര്‍ന്ന് ചൊല്ലുന്ന ലുത്തീനിയായില്‍ ഇനി മുതല്‍ മാതാവിനോടുള്ള മൂന്ന് യാചനകള്‍ കൂട്ടിച്ചേര്‍ത്തു. മാതാവിനോടുള്ള സവിശേഷമായ മൂന്ന് ശീര്‍ഷകങ്ങളായിട്ടാണ് ഈ പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

കരുണയുടെ മാതാവ്, പ്രത്യാശയുടെ മാതാവ്, കുടിയേറ്റക്കാരുടെ ആശ്വാസം എന്നീ ശീര്‍ഷകങ്ങള്‍ നല്കിക്കൊണ്ടാണ് മാതാവിനോടുള്ള യാചന ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

മാതാവിന്റെ ലുത്തീനിയ പ്രാര്‍ത്ഥന ലോറെറ്റോയിലെ ലുത്തീനിയ എന്നാണ് അറിയപ്പെടുന്നത്. 16 ാം നൂറ്റാണ്ടു മുതല്‍ ഈ പ്രാര്‍തഥന നിലവിലുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.