‘സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; നടക്കുന്നത് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രചരണങ്ങള്‍’

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങള്‍ വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപും സഭാനേതൃത്വവും ഇടപെട്ടു എന്ന രീതിയില്‍വ്യാപകമായി നടക്കുന്ന പ്രചരണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണമെന്ന നിലയിലാണ് മീഡിയ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്,

മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതിരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമീപിക്കുമെന്ന് ഉറപ്പാണെന്നും കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.