കല്ലറ പൊളിച്ചെന്ന് വൈദികനെതിരെ കേസു കൊടുത്തവര്‍ തന്നെ ഒടുവില്‍ കുടുങ്ങി

അങ്കമാലി: വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ തകര്‍ത്തത് വികാരി ഫാ. ജോഷി ചിറയ്ക്കലും ഭാരവാഹികളുമാണെന്ന് അതിരൂപതയിലും പോലീസിലും പരാതി നല്കിയവര്‍ തന്നെ ഒടുവില്‍ കുറ്റക്കാരെന്ന് കണ്ടെത്തി.

പള്ളിയിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയാണ് പരാതിക്കാര്‍ തന്നെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ കല്ലറ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ സംഘത്തിലൊരാളെ തടഞ്ഞുവച്ചു പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കല്ലറ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫാ. ജോഷി ചിറയ്ക്കലിനെതിരെ സോഷ്യല്‍ മീഡിയായിലൂടെ വ്യാപകമായ രീതിയില്‍ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.