മരം വീണ് കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഛത്തിഘട്ട്: കാര്‍മ്മല്‍കോണ്‍വെന്റ് സ്‌കൂള്‍ മുറ്റത്തെ വലിയമരം വീണ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ജൂലൈ എട്ടിനാണ് ഈ ദാരുണസംഭവം ഉണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം.

ഒരുപാട് കുട്ടികള്‍ മരത്തിന് സമീപത്തുണ്ടായിരുന്നു.അപ്പോഴാണ് മരം നിലംപതിച്ചത്. 270 വര്‍ഷം പഴക്കമുളള മരമാണ് ഇത്. 19 വിദ്യാര്‍ത്ഥികള്‍ക്കും ഒരു നോണ്‍ടീച്ചിംങ് സ്റ്റാഫിനും പരുക്ക് പറ്റി. അന്തരീക്ഷം വളരെശാന്തമായിരുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് മരം വീണതെന്ന കാര്യത്തില്‍ ബിഷപ് ഇഗ്നേഷ്യസ് മാസ്‌ക്കരന്‍ഹാസ് സംശയംപ്രകടിപ്പിച്ചു. ഈ ദുരന്തത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

പുറമേയ്ക്ക് ദൃഢമായി തോന്നുന്ന മരം വീണകാര്യത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെനേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്‌സമര്‍പ്പിക്കണമെന്നാണ് ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.