വിശുദ്ധ തോമസ് ബക്കറ്റ് മതസ്വാതന്ത്ര്യത്തിന്റെ സിംഹമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: മതസ്വാതന്ത്ര്യത്തിന്റെ സിംഹമാണ് വിശുദ്ധ തോമസ് ബക്കറ്റ് എന്ന് ഡൊണാള്‍ഡ് ട്രംപ്. ഇംഗ്ലണ്ടിലെ ആര്‍ച്ച് ബിഷപും പണ്ഡിതനുമായ വിശുദ്ധ തോമസ് ബക്കറ്റിന്റെ 850 ാമത് വാര്‍ഷികാഘോഷവേളയിലാണ് വിശുദ്ധനെ ആദരിച്ചുകൊണ്ട് ട്രംപ് ഇപ്രകാരം പറഞ്ഞത്.

വിശുദ്ധന്റെ ജീവിതമാതൃക അനുകരിച്ച് എല്ലാവരും ജീവിക്കണമെന്നും വിശുദ്ധന്റെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാഗ്നാകാര്‍ട്ട രചിക്കപ്പെടുന്നതിന് മുമ്പ് മതപരമായ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിന് വേണ്ടി സ്വന്തം ജീവിതം നല്കിയ വ്യക്തിയായിരുന്നു വിശുദ്ധനെന്നും ട്രംപ് അനുസ്മരിച്ചു. ഹെന്‍ട്ര രണ്ടാമന്‍ രാജാവിന്റെ കാലത്ത് ഇംഗ്ലണ്ടിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ട വ്യക്തിയായിരുന്നു തോമസ് ബക്കറ്റ്. സഭയ്‌ക്കെതിരെ രാജാവ് നീങ്ങിയപ്പോള്‍ സഭയോടൊത്ത് നിലകൊള്ളുവാനാണ് വിശുദ്ധന്‍ ശ്രമിച്ചത്.

രാജാക്കന്മാരെക്കാളും മീതെയാണ് എല്ലാറ്റിന്റെയും പരമാധികാരിയായ ദൈവം. അതുകൊണ്ട് മനുഷ്യരെ അനുസരിക്കുന്നതിനെക്കാള്‍ ദൈവത്തെ അനുസരിക്കുന്നതാണ് നല്ലത്. ഇതായിരുന്നു വിശുദ്ധ തോമസ് ബക്കറ്റിന്റെ നിലപാട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.