പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക,ദൈവവുമായുള്ള വ്യക്തിപരമായ അടുപ്പത്തില്‍ വളരുക: ട്രംപ്

വാഷിംങ്ടണ്‍: പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ധ്യാനിക്കുക. ദൈവവുമായുള്ള വ്യക്തിപരമായ അടുപ്പത്തില്‍ വളരുക. ഈസ്റ്റര്‍ ദിനസന്ദേശമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതാണ് ഇക്കാര്യം.

ദു:ഖവെള്ളിയാഴ്ച നാം ക്രിസ്തുവിന്റെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും കുറിച്ച് ധ്യാനിക്കുന്നു. ഈസ്റ്റര്‍ ദിനത്തില്‍ അവിടുത്തെ മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തെയും. ഈ ദിവസങ്ങളില്‍ നമുക്ക് പതിവുപോലെ കൂടിച്ചേരാനോ ഒരുമിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ ഈ അവസരത്തെ നമുക്ക് പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ക്രിസ്തുവുമായുള്ള വ്യക്തിപരമായ അടുപ്പത്തിനുമായി ഉപയോഗിക്കണം.

എല്ലാ അമേരിക്കക്കാരോടുമായി ഞാന്‍ പറയുന്നു, നമ്മുടെ രാജ്യത്തിന്റെ സൗഖ്യത്തിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദു:ഖിതരായിരിക്കുന്നവരെ ആശ്വസിപ്പിക്കുക, ഡോക്ടേഴ്‌സിനും നേഴ്‌സുമാര്‍ക്കും ശക്തി കൊടുക്കുക. സഹനങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ പുനസ്ഥാപിച്ചുനല്കുക. ട്രംപ് ആശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.