ടൂറിനിലെ മഠത്തില്‍ അഞ്ച് കോവിഡ് മരണങ്ങള്‍; കന്യാസ്ത്രീകള്‍ ഐസോലേഷനില്‍

റോം: ഇറ്റലിയെ കണ്ണീര്‍മഴയിലാക്കിയ കൊറോണ വൈറസ് ടൂറിനിലെ ഒരു കോണ്‍വെന്റിലെ അഞ്ച് കന്യാസ്ത്രീകളുടെ ജീവന്‍ അപഹരിച്ചു. ബാക്കിയുളള കന്യാസ്ത്രീകള്‍ അവിടെ ഐസൊലേഷനില്‍ കഴിയുകയാണ്.

ലിറ്റില്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ മദര്‍ ഹൗസില്‍ നാല്പതോളം കന്യാസ്ത്രീകളാണ് ഉള്ളത്. ഫഌ പോലെയുള്ള രോഗലക്ഷണങ്ങള്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. അതില്‍ പത്തുപേര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവര്‍ മഠത്തിന് വെളിയില്‍ കൂടാരമടിച്ച് കഴിയുകയായിരുന്നു. മാര്‍ച്ച് 26 ന് ആണ് അഞ്ചു കന്യാസ്ത്രീകള്‍ മരണമടഞ്ഞത്. 82 നും 98 നും ഇടയില്‍ പ്രായമുള്ളവരാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ മദര്‍ സുപ്പീരിയറും ഉള്‍പ്പെടുന്നു.പതിമൂന്നു കന്യാസ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്.

ഇത് കൂടാതെ റോമിന് വെളിയിലുള്ളരണ്ടു മഠങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.