അന്ന് ഡോക്ടേഴ്‌സ് അബോര്‍ഷന്‍ നിര്‍ദ്ദേശിച്ചു, ഇന്ന് ആ മക്കള്‍ ഇരട്ട വൈദികര്‍

അപകടകരമായ ഗര്‍ഭധാരണം എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുകയും പരിഹാരമാര്‍ഗ്ഗമായി അബോര്‍ഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും? എന്തു തീരുമാനമായിരിക്കും അവള്‍ എടുക്കുക? വിചിത്രരൂപിയായ കുഞ്ഞായിരിക്കും ജനിക്കാന്‍ പോവുക എന്ന് ഡോക്ടര്‍മാര്‍ അടിവരയിട്ടുപറയുകയും ചെയ്തു.

1984 ല്‍ ആണ് ഈ സംഭവം. പക്ഷേ റോസ സില്‍വ എന്ന അമ്മ ഡോക്ടറുടെ നിര്‍ദ്ദേശത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ദൈവം എന്നോട് എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ. അബോര്‍ഷന്‍ നിരസിക്കുകയും ദൈവഹിതം സ്വീകരിക്കാന്‍ മനസ്സ് കാണിക്കുകയും ചെയ്ത ആ അമ്മയുടെ ഉദരത്തിലുണ്ടായിരുന്നത് രണ്ടു മക്കളായിരുന്നു. അതെ ഇരട്ടകള്‍. അവര്‍ ഇന്ന് ഇരട്ട വൈദികരാണ്. ഫാ. പൗലോയും ഫാ. ഫെലിപ്പിയും. ഈ കഥ ആദ്യമായി പുറത്തുവന്നത് വൈദികരുടെ അഭിഷേകത്തോട് അനുബന്ധിച്ചായിരുന്നു.

ഇപ്പോള്‍ വര്‍ഷം പലതു കഴിഞ്ഞുപോയിരിക്കുന്നു. തങ്ങളുടെ ദൈവവിളിയില്‍ സന്തോഷിക്കുകയും സോഷ്യല്‍ മീഡിയായിലുടെ സുവിശേഷവല്‍ക്കരണം നടത്തുകയും ചെയ്യുകയാണ് ഇന്ന് ഈ വൈദികര്‍.

1984 സെപ്തംബര്‍ 10 നാണ് ഇരുവരുടെയും ജനനം. 17 മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ടുപേരും ജനിച്ചത്. ഈ വൈദികസഹോദരങ്ങള്‍ക്ക് ഒരു സഹോദരിയുമുണ്ട്. പൗള.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.