ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു കുടുംബത്തിലെ നാലുപേരെ മുസ്ലീം തീവ്രവാദികള്‍ തീ കൊളുത്തി കൊന്നു

ഉഗാണ്ട: ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു കുടുംബത്തിലെ നാലുപേരെ മുസ്ലീം തീവ്രവാദികള്‍ തീകൊളുത്തി കൊന്നു. മരിച്ചവരില്‍ രണ്ടു കുട്ടികളും പെടുന്നു. 36 കാരനായ അലി നാക്കെബെയ്‌ലിന്റ, മകന്‍, മകള്‍, അമ്മ,രണ്ടാനച്ഛന്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍. അലി ക്രിസ്തുമതം സ്വീകരിച്ചത് അയാളുടെ ഭാര്യയും ബന്ധുക്കളുമായവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമായതെന്നും പറയപ്പെടുന്നു.

ഇസ്ലാം മതവിശ്വാസിയായിരുന്ന അലിയും അമ്മയും രണ്ടുമക്കളും രണ്ടാനച്ഛനും 2018 ഓഗസ്റ്റിലാണ് ക്രിസ്തുമതവിശ്വാസികളായത്. അന്നുമുതല്‍ അവര്‍ തങ്ങളുടെ ജീവിതം ഈശോയ്ക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേയ്ക്കും അവര്‍ക്ക് ഈശോയ്ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിക്കേണ്ടിവന്നു.

ആന്റിയെ സന്ദര്‍ശിക്കാന്‍ പോയി തിരികെ വരുമ്പോഴാണ് അലി തന്റെ വീട് കത്തിപ്പടരുന്നത് കണ്ടത്. അകത്തു അയാള്‍ കണ്ടത് തിരിച്ചറിയാന്‍ പോലും കഴിയാതെ കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങളായിരുന്നു.

ഉഗാണ്ടയില്‍ ഭൂരിപക്ഷവും മുസ്ലീമുകളാണ്. ആ മതത്തില്‍ നിന്ന് ഇതര മതങ്ങളിലേക്ക് പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരുടെ ഓരോ നീക്കങ്ങളും അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മതപരിവര്‍ത്തനം നടത്തുന്നവര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് ഇതാദ്യത്തെ സംഭവവുമല്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.