കോവിഡ് കാലം യുകെ യില്‍ ആത്മീയ വസന്തകാലം; സര്‍വ്വേ

ബ്രിട്ടന്‍: കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാലത്ത് യുകെയിലെ ആളുകളില്‍ ഭൂരിഭാഗവും ആത്മീയതയിലേക്ക് കൂടുതലായി തിരിഞ്ഞുവെന്ന് പഠനം. മതപരമായ അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും കൂടുതലായി ഓണ്‍ലൈന്‍ വഴിയായി ശ്രദ്ധിക്കാനും ആരംഭിച്ചു. യുകെ കേന്ദ്രമായുള്ള ക്രിസ്ത്യന്‍ ഇന്റര്‍നാഷനല്‍ റിലീഫ് ആന്റ് ഡവലപ്‌മെന്റ് ഏജന്‍സിയാണ് പഠനം നടത്തിയത്.

ഇരുപതില്‍ ഒരാള്‍ എന്ന നിലയില്‍ വ്യക്തമാക്കിയത് ലോക്ക് ഡൗണില്‍ പ്രാര്‍ത്ഥനാജീവിതം ആരംഭിച്ചുവെന്നാണ്. ഇതിന് മുമ്പൊരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലാത്തവരായിരുന്നു അവര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 നെ തുടര്‍ന്ന് നിരവധി പേര്‍ റേഡിയോ, ടെലിവിഷന്‍ എന്നിവവഴിയുള്ള കൂദാശകളിലും പ്രാര്‍ത്ഥനകളിലും ഭാഗഭാക്കുകളായി.

യുകെയില്‍ 26 ശതമാനം ആളുകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്ന ശീലത്തിന് ആരംഭം കുറിച്ചു. 45 ശതമാനം ലോക്ക് ഡൗണിനെതുടര്‍ന്ന് ദൈവവിശ്വാസമുള്ളവരായി മാറി. 33 ശതമാനം പ്രാര്‍ത്ഥിക്കുമ്പോള്‍ വ്യത്യാസം അനുഭവപ്പെടുന്നതായി തിരിച്ചറിഞ്ഞു.

സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരെയാണ് ടിവി വഴിയുള്ള തിരുക്കര്‍മ്മങ്ങള്‍ സന്തോഷിപ്പിച്ചത് മറ്റുള്ളവരോട് പ്രാര്‍ത്ഥന ആവശ്യപ്പെടുകയും മതപരമായ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.