ഉക്രൈയിനിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം കത്തിനശിച്ചു

ഉക്രൈയ്ന്‍: ഉക്രൈയ്‌നിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം കത്തിനശിച്ചു. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ച വിശുദ്ധനിക്കോളാസിന്റെ പേരിലുള്ള ദേവാലയമാണ് അഗ്നിക്കിരയായത്. ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു. ദേവാലയത്തില്‍ എങ്ങനെ അഗ്നിബാധയുണ്ടായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ലാറ്റിന്‍ റൈറ്റ് കത്തോലിക്കാ ദേവാലയങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സെന്റ നിക്കോളാസ്.

1909 ലാണ് ദേവാലയം കൂദാശ ചെയ്തത്, 1938 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദേവാലയം അടച്ചുപൂട്ടി. ഉക്രൈയ്‌നിലെ മൂന്നില്‍ രണ്ടും ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്, രണ്ടാമത്തെ വലിയ വിഭാഗം ഉക്രൈയ്ന്‍ ഗ്രീക്ക് കത്തോലിക്കരാണ്. സോവിയറ്റ് യൂണിയന്റെ പതനെത്തുടര്‍ന്ന് 1991 ലാണ് ഉക്രൈയ്ന്‍ സ്വതന്ത്രമായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.