യുക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പിനോട് സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌ന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ തുടരുമെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. മാറ്റര്‍ എക്ലേസി മൊണാസ്്ട്രിയില്‍ തന്നെ സന്ദര്‍ശിച്ച യുക്രെയ്ന്‍ ഗ്രീക്ക് കാത്തലിക് മേജര്‍ ആര്‍ച്ച് ബിഷപ് ഷെവുചിക്കിനോടാണ് ബെനഡിക്ട് പതിനാറാമന്‍ ഇപ്രകാരം പറഞ്ഞത്.

യുക്രെയ്‌നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം രാജ്യത്തിന് വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനകള്‍ തുടരുമെന്ന് അറിയിച്ചു. യുക്രെയ്‌നില്‍ സമാധാനംപുലരാന്‍ വേണ്ടി താന്‍ ഇനിയും പ്രാര്‍ത്ഥിക്കും. അദ്ദേഹം വ്യക്തമാക്കി. നവംബര്‍ ഒമ്പതിനായിരുന്നു കൂടിക്കാഴ്ച.

ഇതിന് മുമ്പ്ഇരുവരും തമ്മില്‍കണ്ടുമുട്ടിയത് 2019 ഫെബ്രുവരിയിലായിരുന്നു. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ആര്‍ച്ച് ബിഷപ് ഷെവുചിക്ക് യുക്രെയ്ന്‍ വിട്ട് മറ്റൊരു രാജ്യത്തിലേക്ക് സന്ദര്‍ശനം നടത്തുന്നത്. ആര്‍ച്ച് ബിഷപ് ഷെവുചിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.