തിരുവസ്ത്രങ്ങള്‍ക്ക് മീതെ ബുള്ളറ്റ് പ്രൂഫ് ധരിച്ച് കീവിലെ വൈദികര്‍

കീവ്: യുക്രെയ്‌നിലെ വൈദികര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് ധരിച്ച്. യുദ്ധമുഖത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്കിടയില്‍ ആശ്വാസപ്രവര്‍ത്തനങ്ങളുമായി സഞ്ചരിക്കുകയാണ് ഈ വൈദികര്‍, അതോടൊപ്പം അഭയാര്‍ത്ഥികേന്ദ്രങ്ങളിലും ബങ്കറുകളിലും ആരാധനകര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. വീടുകള്‍ സന്ദര്‍ശിക്കുമ്പോഴും അഭയാര്‍ത്ഥികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴുമെല്ലാം ഇവര്‍ ബുള്ളറ്റ് പ്രൂഫ് ധരിക്കുന്നുണ്ട്,

രോഗികളായി വീടുകളില്‍ കഴിയുന്നവര്‍ക്ക ദിവ്യകാരുണ്യം എത്തിച്ചു നല്കുന്നതിലും ഇവര്‍ ശ്രദ്ധ പതിപ്പിക്കുന്നു. യുദ്ധ മേഖലയില്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന വൈദികരെ സഹായിക്കാനായി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് , മാസ് സ്റ്റൈപ്പന്റ് ഈ വൈദികര്‍ക്ക് അയച്ചിട്ടുണ്ട്. 1900 കത്തോലിക്കാ വൈദികര്‍ ഈ ആനുകൂല്യംസ്വീകരിക്കുന്നുണ്ട്.

ഞാന്‍ ദൈവത്തെയാണ് സേവിക്കുന്നത്. രോഗികളും ദുരിതം അനുഭവിക്കുന്നവരുമായ ജനങ്ങള്‍ക്കിടയില്‍ ജീവിതം തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അതുപോലെ ഉത്കണ്ഠകളുമായി പോരാടുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനുംശ്രമിക്കുന്നു. ഫാ. ആന്‍ഡ്രി ബോഡ് നാരുക്ക് എന്ന ഗ്രീക്ക് കത്തോലിക്കാ പുരോഹിതന്‍ പറഞ്ഞു. യു്ദ്ധഭൂമിയില്‍ സേവനനിരതരായ വൈദികരുടെ പ്രതിനിധിയാണ് ഇദ്ദേഹം. സ്‌നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചുമാണ് ഇദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങള്‍ ഭയവിഹ്വലരല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. അവര്‍ മറ്റുള്ളവരെ സേവിക്കുന്നതില്‍ ശ്ര്്ദ്ധാലുക്കളാണ്. വളരെ ദുഷ്‌ക്കരമായ പല സന്ദര്‍ഭങ്ങളെയും നേരിടാനും അഭിമുഖീകരിക്കാനും തനിക്ക് ധ്യാനവും നിശ്ശബ്ദതയും പ്രാര്‍ത്ഥനയും ഏറെ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.