യുക്രെയ്ന്‍ യുദ്ധത്തിലെ ഇരകളെയോര്‍ത്ത് ദൈവം വിലപിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:യുക്രെയ്ന്‍ യുദ്ധത്തിലെ ഇരകളെയോര്‍ത്ത് ദൈവം വിലപിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

യുദ്ധം യുക്രെയ്‌നെ മാത്രമല്ല തകര്‍ക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളെയും നശിപ്പിക്കുന്നു. പരാജയപ്പെട്ടവരെ മാത്രമല്ല യു്ദ്ധം നശിപ്പിക്കുന്നത് അത് വിജയികളെയും നശിപ്പിക്കുന്നു. യുദ്ധം എല്ലാവരെയും നശിപ്പിക്കുന്നു. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന മീറ്റിംങില്‍ പങ്കെടുത്തവരോട് സംസാരിക്കവെ പാപ്പ പറഞ്ഞു. നോര്‍ത്തേണ്‍ ഇറ്റലിയിലെ മരിയന്‍ ഷ്രെന്‍ ഔര്‍ ലേഡി ഓഫ് ടിയേഴ്‌സിലെ അംഗങ്ങളായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്.

കരയാനുളള കൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. മാതാവിന്റെ കണ്ണീര്‍ ദൈവം യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടി കരയുന്നതിന്റെ അടയാളമാണ്. നാം നമ്മുടെ പ്രാര്‍ത്ഥനകള്‍ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണം. സമാധാനരാജ്ഞിയായ മറിയം നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കും.

മാതാവിന്‌റെ മിഷനറി ചൈതന്യം പോലെ സഹിക്കുന്നവരെയും വേദനിക്കുന്നവരെയും തേടി ചെല്ലാനും അവര്‍ക്ക് ആ്ശ്വാസം നല്കാനും നമുക്ക് കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.