യൂണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് രൂപീകരിച്ചു

കൊച്ചി: ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളുടെ പ്രതിനിധികളും അല്മായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃസമ്മേളനം യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന് രൂപം നല്കി. ന്യൂനപക്ഷ അവകാശങ്ങള്‍ക്കും പരിവര്‍ത്തിത വിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതു പ്രശ്‌നങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് മൂവ്‌മെന്‌റ്.

കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ക്രൈസ്തവസഭകളിലെ അല്മായകൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുല്യനീതിക്കായി ഒന്നിച്ചുപോരാടണമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍,ലത്തീന്‍, സീറോ മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ, കല്‍ദായ സഭകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. അഡ്വ. ബിജു പറയന്നിലമാണ് ചീഫ് കോ ഓര്‍ഡിനേറ്റര്‍. കാലികസമൂഹത്തില്‍ ക്രൈസ്തവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിലികളും പരിഹാരമാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.