പെന്തക്കുസ്താ ദിനത്തില്‍ ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്നു

ന്യൂഡല്‍ഹി: പെന്തക്കുസ്താ ദിനമായ മെയ് 31 ന് ഭാരതത്തിലെ വിവിധ ക്രൈസ്തവസഭകള്‍ ഒരുമിച്ചു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കോവിഡ് രഹിത ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനും നല്ല നാളെ വിശ്വസിച്ചുമാണ് എല്ലാവരും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു ചേരണമെന്ന് ഇഡോര്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ക്രിസ്ത്യന്‍ മീഡിയ ഫോറം ആഹ്വാനം ചെയ്തിരിക്കുന്നത്.

അന്നേ ദിവസം പന്ത്രണ്ടു മണിക്ക് എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലെയും ക്രൈസ്തവ സ്ഥാപനങ്ങളിലെയും മണികള്‍ ഒരുമിച്ചു മുഴങ്ങും. രാജ്യത്തിന് വേണ്ടി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ചൊല്ലും. ദേശീയ ഗാനത്തോടെയായിരിക്കും പ്രാര്‍ത്ഥന സമാപിക്കുന്നത്.

ഡോക്ടേഴ്‌സ്, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവശ്യ സേവനം നടപ്പിലാക്കിയ വിവിധ രംഗങ്ങളിലുള്ളവര്‍ എന്നിവര്‍ക്കുവേണ്ടിയും അന്നേ ദിവസം പ്രാര്‍ത്ഥിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.