ജറുസലേമിന് സമീപത്തുനിന്ന് വാഗ്ദാന പേടകത്തിന്റെ കല്ല് കണ്ടെടുത്തു


ബേത് ഷെമേഷ്: പുരാതനമായ ബേദ് ഷെമേഷ് ക്ഷേത്രത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വാഗ്ദാനപേടകത്തിന്റെ ശില കണ്ടെത്തിയെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ അവകാശവാദം ഉന്നയിച്ചു.

വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു സ്ഥലമോ സൂചിതമോ ഇപ്രകാരം കണ്ടെത്തിയിരിക്കുന്നു എന്നത് അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തുഗവേഷണത്തിന്‌റെ തലവന്‍ ഡോ. ലെഡര്‍മാനെ ഉദ്ധരിച്ചുകൊണ്ട് ഇസ്രായേലി ന്യൂസ്‌പേപ്പര്‍ ഹാര്‍ട്ടെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈബിളിലെ സംഭവങ്ങള്‍ക്ക് ചരിത്രപരമായ സാധുത ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം തെളിവുകളെന്ന് ഡോ. ലെഡര്‍മാന്റെ സഹപ്രവര്‍ത്തകന്‍ ഷാല്‍മോ അഭിപ്രായപ്പെടുന്നു.

സീനായ് മലമുകളില്‍ വച്ച് ദൈവം മോശയ്ക്ക് നല്കിയ പത്തുകല്പനകള്‍ സൂക്ഷിച്ചിരുന്നത് വാഗ്ദാനപേടകത്തിലായിരുന്നു. വാഗ്ദാന പേടകത്തിന്റെ 28 അടി നീളമുള്ള ചതുരാകൃതിയിലുള്ള ശിലാഫലകമാണ് കണ്ടെത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.