ഉര്‍സൂലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് ഇന്ത്യന്‍ നേതൃത്വം

റോം: റോം കേന്ദ്രമായുള്ള ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനിസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ വന്ദന ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രിഗേഷന്റെ 66 ാമത് ജനറല്‍ ചാപ്റ്ററിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോവ സ്വദേശിനിയാണ് സിസ്റ്റര്‍ വന്ദന. കോണ്‍ഗ്രിഗേഷന്റെ തലപ്പത്തേക്ക് വന്ന മൂന്നാമത് ഇന്ത്യക്കാരിയാണ് സിസ്റ്റര്‍ വന്ദന.

നിലവില്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തുവരികയായിരുന്നു. രണ്ടു തവണയായി കോണ്‍ഗ്രിഗേഷനെ നയിച്ച സിസ്റ്റര്‍ എല്‍വിരാ മറ്റപ്പളളിയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ വന്ദന പുതിയ ചുമതല ഏറ്റെടുക്കുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സിസ്റ്റര്‍ നിരുപമ പുത്തന്‍പുരക്കല്‍, എസ്‌തേര്‍ ഡെല്‍റിയോ, ലില്ലിജോസ് പാറക്കുളങ്ങര, ഷെറിന്‍ ലോബോ എന്നിവരെയും തിരഞ്ഞെടുത്തു.

ഇറ്റലിയില്‍ കൂടാതെ ബ്രസീല്‍, ഇന്ത്യ, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലും ഉര്‍സുലൈന്‍ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ശുശ്രൂഷകള്‍ നടക്കുന്നത്. കോഴിക്കോടും ഇവര്‍ക്ക് ഹൗസുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.