മെയ് ഒന്ന്; കാനഡായും യുഎസും സഭാമാതാവായ മറിയത്തിന് സമര്‍പ്പിക്കുന്നു

ലോസ് ആഞ്ചല്‍സ്: യുഎസിനെയും കാനഡയെയും സഭാമാതാവായ മറിയത്തിന് മെയ് ഒന്നിന് സമര്‍പ്പിക്കും. യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവനും ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ്പുമായ ജോസ് ഗോമസ് യുഎസിലെ എല്ലാ മെത്രാന്മാരെയും ഈ സമര്‍പ്പണ പ്രാര്‍ത്ഥനയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കത്തയച്ചു. .യാദൃച്ഛികമായി ഇതേ ദിവസം തന്നെയാണ് കാനഡായും മാതാവിന് സമര്‍പ്പിക്കപ്പെടുന്നത്.

എല്ലാ വര്‍ഷവും മെയ് മാസത്തില്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാറുണ്ടെന്നും ഇത്തവണത്തെ പ്രത്യേകസാഹചര്യത്തില്‍ ആഗോള പകര്‍ച്ചവ്യാധിക്കെതിരെ മാതാവിന്‌റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിശുദ്ധ മറിയത്തിന് രാജ്യത്തെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ മെയ് മാസം നടക്കുന്നുണ്ട്. ഇറ്റലിയാണ് ഇതനുസരിച്ചുള്ള മറ്റൊരു രാജ്യം. വിശ്വാസികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇറ്റലിയെ മാതാവിന് സമര്‍പ്പിക്കുന്നത്.

മേരി മദര്‍ ഓഫ് ദ ചര്‍ച്ച് എന്ന ശീര്‍ഷകം പരിശുദ്ധ മറിയത്തിന് നല്കിയത് പോപ്പ് പോള്‍ ആറാമനാണ്.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അവസരത്തിലായിരുന്നു അത്. 2018 ല്‍ ഈ വിശേഷണം സഭയുടെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ ചേര്‍ക്കപ്പെടുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.