യുഎസ്- കൊറിയ ഉച്ചകോടി: ശുഭപ്രതീക്ഷയുമായി കത്തോലിക്കാ സഭ

കൊറിയ: യുഎസ് കൊറിയ ഉച്ചകോടിയില്‍ ശുഭപ്രതീക്ഷയുമായി സൗത്ത് കൊറിയ സഭാധികാരികള്‍. സൗത്ത് കൊറിയ പ്രസിഡന്റ് മൂണും യുഎസ് പ്രസിന്റ് ബൈഡനുമായി മെയ് 21 ന് വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ഉച്ചകോടി നടത്തിയത്.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഉച്ചകോടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോര്‍ത്ത്ഈസ്റ്റ് ഏഷ്യ പീസ് ഡയറക്ടര്‍ ഫാ. കാങ് ജിയോന്‍ പറയുന്നു. ഇരുവിഭാഗത്തിന്റെയും കാഴ്ചപ്പാടുകള്‍ വിജയപ്രദമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊറിയന്‍ വംശജനായ സങ് യോങ് കിമ്മിനെ യുഎസ് സ്‌പെഷ്യല്‍ റെപ്രസന്‍ന്റേറ്റീവ് ആയതും പ്രശംസിക്കപ്പെട്ടു.

യുഎസുമായി സഹകരിച്ച് കോവിഡ് 19 വാക്‌സിന്‍, ടെക്‌നോളജി, നിക്ഷേപം എന്നീ കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. ഇത്തരം സൂചനകള്‍ രാജ്യത്തിലെ ക്രൈസ്തവവിശ്വാസികള്‍ക്കും ഏറെ ഗുണം ചെയ്യും എന്നാണ് സഭാധികാരികളുടെ വിലയിരുത്തല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.