വാക്‌സിനേഷന്‍ നിര്‍ബന്ധം; മൂന്ന് സ്വിസ് ഗാര്‍ഡുകള്‍ രാജിവച്ചു

വത്തിക്കാന്‍ സിറ്റി: നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണം എന്ന നിയമത്തെ തുടര്‍ന്ന് സ്വിസ് ഗാര്‍ഡില്‍ നിന്ന് മൂന്നു ഗാര്‍ഡുകള്‍ സ്വമേധയാ രാജിവച്ചു. ഒക്ടോബറിന്റെ തുടക്കത്തില്‍ തന്നെ മറ്റ് മൂന്നുപേരെ ഇതേകാരണത്താല്‍ താല്ക്കാലികമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വാക്‌സിനേഷന്‍ രണ്ടുഘട്ടവും പൂര്‍ത്തിയാക്കാത്തതിനെതുടര്‍ന്നായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നുമുതല്‍ വത്തിക്കാനിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു.

വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ തെളിവ് കാണിക്കുകയോ 24 മണിക്കൂറിനുള്ളിലെ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ വത്തിക്കാന്‍ പ്രവിശ്യയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ജോലിക്കാര്‍ക്ക് എന്നതുപോലെ ടൂറിസ്റ്റുകള്‍ക്കും ഈ നിയമം ബാധകമാണ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കാരണം വിശദീകരിച്ചുകൊണ്ട് ഡോക്ടറുടെ കുറിപ്പും അത്യാവശ്യമാണ്. ഞായറാഴ്ചകളിലെ യാമപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് നെഗറ്റീവ് കോവിഡ് 19 ടെസ്റ്റിന്റെ ആവശ്യമില്ല.

പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡില്‍ 100 പുരുഷന്മാരാണുളളത്. എല്ലാവരും സ്വിറ്റ്‌സര്‍ലന്റ് സ്വദേശികളുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.