വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ മരിയന്‍പത്രം ഫേസ് ബുക്ക് പേജില്‍ ലൈവ് സംപ്രേഷണം

വല്ലാര്‍പാടം: ഫാ. ഡൊമിനിക് വാളമ്‌നാല്‍ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ https://www.facebook.com/MarianPathram ല്‍ ലൈവായി സംപ്രേഷണം ചെയ്തുതുടങ്ങി. പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ആരംഭിച്ച ബൈബിള്‍ കണ്‍വന്‍ഷന്‍ 12 ന് സമാപിക്കും. വൈകുന്നേരം 4,30 മുതല്‍ 9.30 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്റെ ലൈവ് സംപ്രേഷണമാണ് ഫേസ്ബുക്ക് പേജില്‍ ക്രമീകരിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ പലതരത്തിലുള്ള ദുഷ്ടാരൂപികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് നിത്യജീവന്‍ പ്രാപിക്കാന്‍ അഭിഷേകമുള്ളവരായിത്തീരുക എന്നതാണ് കണ്‍വന്‍ഷന്‍ ലക്ഷ്യമാക്കുന്നത്. ഡെലിവറന്‍സ് പ്രയര്‍ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് കണ്‍വന്‍ഷനില്‍ നേരിട്ടു പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുകയും ബന്ധുമിത്രാദികളെ ഇക്കാര്യം അറിയിക്കുകയും ചെയ്യുമല്ലോ. ആത്്മാഭിഷേകത്തിന്റെ പുത്തന്‍ ഉണര്‍വിലേക്ക് നമുക്ക് ഒരുമിച്ചുപ്രവേശിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.