വത്തിക്കാനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റുമാര്‍

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്നലെ സന്ദര്‍ശിച്ചതോടെ മുന്‍കാലങ്ങളില്‍ വത്തിക്കാനിലെത്തി മാര്‍പാപ്പമാരെ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുകയാണ്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പമാരെ കാണുന്ന ആധുനികകാലത്തെ പാരമ്പര്യത്തിന് 1919 മുതല്‍ക്കുള്ള ചരിത്രമുണ്ട്.

പ്രസിഡന്റ് വുഡ്രോ വില്‍സണായിരുന്നു ആ പതിവ് തുടങ്ങിവച്ചത്. നാല്പതുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ഐസെന്‍ഷോവര്‍ ആ പതിവ് തുടര്‍ന്നുപോന്നു. 1963 ജൂലൈ രണ്ടിനാണ് ജോണ്‍ എഫ് കെന്നഡി പോള്‍ ആറാമനെ സന്ദര്‍ശിച്ചത്. പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ 1965 ഒക്ടോബര്‍ നാലിന് പോള്‍ ആറാമനെ കണ്ടുമുട്ടി. 1980 ജൂണ്‍ 23 ന് ജിമ്മി കാര്‍ട്ടറും 1982 ജൂണ്‍ ഏഴിന് റൊണാള്‍ഡ് റീഗനും 1994 ജൂണ്‍ 2 ന് ബില്‍ ക്ലിന്റനും 2001 ജൂലൈ 23 ന് ജോര്‍ജ് ഡബ്യൂ ബുഷും ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചിട്ടുണ്ട്.

വീണ്ടും ബുഷ് 2008 ഏപ്രില്‍ 16 ന് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. ഒബാമയുമായി ബെനഡിക്ട് പതിനാറാമന്റെ കണ്ടുമുട്ടല്‍ നടന്നത് 2009 ജൂലൈയിലായിരുന്നു. 2014 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാരക്ക് ഒബാമയുമായി കണ്ടുമുട്ടി. 2017 ല്‍ ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി. ഏറ്റവും ഒടുവില്‍ 2021 ഒക്ടോബര്‍ 29 ന് ജോ ബൈഡനും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.