വത്തിക്കാന്‍ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു

വത്തിക്കാന്‍ സിറ്റി: പുതിയ മതബോധന ഡയറക്ടറി വത്തിക്കാന്‍ പ്രകാശനം ചെയ്തു. നവ സുവിശേഷവല്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ് റൈനോ ഫിസിക്കേലയാണ് പ്രകാശനം നിര്‍വഹിച്ചത്.

1971,1997 വര്‍ഷങ്ങളില്‍ സഭ പ്രസിദ്ധീകരിച്ച മതബോധനഡയറക്ടറികളുടെ നവീകരിച്ച രൂപമാണ് ഇത്. 300 പേജുകളുള്ള ഗ്രനഥത്തിന് 3 ഭാഗങ്ങളായി 12 അധ്യായങ്ങളുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനീഷ് ഭാഷകളിലാണ് പുസ്തകം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.