വത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് സെക്രട്ടറിയായി ചരിത്രത്തില്‍ ആദ്യമായി ഒരു അല്മായന്‍

വത്തിക്കാന്‍ സിറ്റി: അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദ പാട്രിമണി ഓഫ് ദ അപ്പസ്‌തോലിക് സീയുടെ സെക്രട്ടറിയായി ഫാബിയോ ഗാസ്‌പെറിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രസ്തുത പദവിയിലേക്ക് ഒരു അല്മായന്‍ നിയമിതനാകുന്നത്. മോണ്‍. മൗറോ റിവെല്ലയുടെ അഞ്ചുവര്‍ഷ കാലാവധി ഏപ്രിലില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ബാങ്കിംങ്,സാമ്പത്തിക മേഖലകളില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഫാബിയോ.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംങ്, ഇന്‍ഷുറന്‍സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇദ്ദേഹം ലോകത്തിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ അഡൈ്വസറാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.