വത്തിക്കാന്‍- ചൈന സഖ്യം: പുതിയ മെത്രാന്‍ അഭിഷിക്തനായി


വൂഹാന്‍: വൂഹാന്റെ പുതിയ ഇടയനായി ബിഷപ് ഫ്രാന്‍സിസ് കൂയി അഭിഷിക്തനായി. വത്തിക്കാന്‍-ചൈന ഉടമ്പടിപ്രകാരമുള്ള മെത്രാനാണ് ഇദ്ദേഹമെന്ന് വത്തിക്കാന്‍ വക്താവ് സ്ഥിരീകരിച്ചു. ഈ ഉടമ്പടി പ്രകാരം മെത്രാനാകുന്ന ആറാമത്തെ വ്യക്തിയാണ് ബിഷപ് ഫ്രാന്‍സിസ്. ഹാന്‍കോവു/ വൂഹാന്‍ രൂപതകളുടെ മെത്രാനായിട്ടാണ് ഇദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി പറഞ്ഞു. ജൂണ്‍ 23 നാണ് നിയമനഉത്തരവു പുറപ്പെടുവിച്ചത്.

സെപ്തംബര്‍ എട്ടിനായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ പുതിയ മെത്രാന്‍ ചൈനീസ് ഭരണകൂടത്തോട് വളരെ അടുത്തുനില്ക്കുന്ന വ്യക്തികൂടിയാണ്. കഴിഞ്ഞ 14 വര്‍ഷങ്ങളായി വൂഹാന്‍ രൂപതയ്ക്ക് ഇടയനുണ്ടായിരുന്നില്ല.

മെത്രാന്മാരെ പുതുതായി നിയമിക്കുന്ന കാര്യത്തില്‍ വത്തിക്കാനും ചൈനയും കൂടിയുള്ള ഉടമ്പടി അടുത്ത രണ്ടുവര്‍ഷത്തേക്കു കൂടി 2020 ഒക്ടോബറില്‍ പുതുക്കിയിരുന്നു. എന്നാല്‍ ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.