വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍- ചൈന ഉടമ്പടി പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ. ചൈനയിലെ കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി ഒക്ടോബറില്‍ പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. റോയിട്ടേഴ്‌സാണ് വാര്‍്ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വത്തിക്കാന്‍-ചൈന ഉടമ്പടിയില്‍ ആദ്യമായി ഒപ്പുവച്ചത് 2018 സെപ്തംബറിലാണ്. 2020 ഒക്ടോബറില്‍ ഈ ഉടമ്പടി പുതുക്കിയിരുന്നു. എന്നാല്‍ ഉടമ്പടിയിലെ കാര്യങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
90 മിനിറ്റ് നീണ്ട അഭിമുഖമായിരുന്നു റോയിട്ടര്‍ മാര്‍പാപ്പയുമായി നടത്തിയത്. തന്റെ ആരോഗ്യം, രാജിയെക്കുറിച്ചുള്ള അഭ്യൂഹം തുടങ്ങിയവയെല്ലാം സംസാരവിഷയമായി.