മാര്‍പാപ്പയുടെ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം ഇത്തവണ ഉണ്ടാവില്ല

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇത്തവണത്തെ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നയതന്ത്രപ്രതിനിധികള്‍ക്കും ഇത്തവണത്തെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുകയില്ല. പ്രത്യേക അതിഥികള്‍ എന്ന നിലയില്‍ നയതന്ത്രപ്രതിനിധികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍ അനുവാദം നല്കിയിരുന്നു. ഈ വര്‍ഷത്തെ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളിലും വിശ്വാസികളെ പങ്കെടുപ്പിച്ചിരുന്നില്ല. ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യുന്നതായിരിക്കും.

ഇറ്റലിയില്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരുന്നതു പലതും പൂര്‍വ്വാധികം ശക്തിയോടെ തിരികെ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് ജിമ്മുകളും തീയറ്ററുകളും വീണ്ടും അടച്ചിടും. ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആറുമ ണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.