വത്തിക്കാനില്‍ 100 പുല്‍ക്കൂട് പ്രദര്‍ശനം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ 100 പുല്‍ക്കൂട് പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി നടത്തപ്പെടുന്നതാണ് ഈ പുല്‍ക്കൂട് പ്രദര്‍ശനം, ലോകമെമ്പാടുമുളള നൂറില്‍ അധികം പുല്‍ക്കൂടുകള്‍ ആണ് പ്രദര്‍ശനത്തിലുള്ളത്.

ഡിസംബര്‍ അഞ്ചിനാണ് പ്രദര്‍ശനം ആരംഭിച്ചത്. 2022 ജനുവരി 9 വരെ പ്രദര്‍ശനമുണ്ടാവും. ഈവര്‍ഷം 126 പുല്‍ക്കൂടുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇറ്റലി, ജര്‍മ്മനി, ഹംഗറി, സ്ലോവാനിയ, ്‌സ്ലോവാക്യ, ക്രൊയേഷ്യ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കസാഖിസ്ഥാന്‍, പെറു, ഇന്തോനേഷ്യ, ഉറുഗ്വേ, കൊളംബിയ , അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പുല്‍ക്കൂടുകള്‍ എത്തിയിരിക്കുന്നത്.

1970 മുതല്‍ പുല്‍ക്കൂട് പ്രദര്‍ശനം നിലവിലുണ്ട്. വത്തിക്കാന്റെ നവസുവിശേഷവല്‍ക്കരണത്തിന്റെ പ്രചാരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പുല്‍ക്കൂട് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.