കൊറോണ വൈറസ് ; വത്തിക്കാന്‍ മ്യൂസിയം അടച്ചിടും


വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം ഏപ്രില്‍ മൂന്നുവരെ അടച്ചിടും. ഇറ്റലിയില്‍ വ്യാപകമായ കൊറോണ വൈറസ് വ്യാപനത്തിന് പ്രതിരോധം എന്ന നിലയിലാണ് ഇത് എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു. രാജ്യമെങ്ങുമുള്ള സിനിമാ തീയറ്ററുകള്‍, ജിം, മ്യൂസിയം, ആര്‍ക്കിയോളജിക്കല്‍ സെന്ററുകള്‍ എന്നിവയെല്ലാം അടച്ചിടുന്നതിന്റെ ഭാഗമായിട്ടാണ് വത്തിക്കാന്‍ മ്യൂസിയവും അടച്ചിടുന്നത്.

മ്യൂസിയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ബസിലിക്കകള്‍, പേപ്പല്‍ വില്ലകള്‍ എന്നിവയെല്ലാം അടച്ചിടും. മാര്‍ച്ച് 11 ന് കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടി ഉപവാസപ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് റോം രൂപത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പരസ്യമായ കുര്‍ബാനകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ടെലിവിഷനിലൂടെയുള്ള കുര്‍ബാനകളില്‍ പങ്കുചേരണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.