വത്തിക്കാന്‍ ഭരണ സംവിധാനത്തില്‍ അടിമുടി മാറ്റം

വത്തിക്കാന്‍ സിറ്റി: പ്രേഡിക്കേറ്റ് ഇവാഞ്ചലിയം എന്ന അപ്പസ്‌തോലിക രേഖ പുറപ്പെടുവിച്ചുകൊണ്ട് വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അടിമുടി മാറ്റം വരുത്തുന്നു. മാമ്മോദീസാ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പടെയുള്ള ഏതു കത്തോലിക്കര്‍ക്കും വത്തിക്കാനിലെ വിവിധ ഭരണവകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനുള്ള അധികാരമാണ് ഇതിലൂടെ ലഭിക്കുന്നത്. കര്‍ദിനാള്‍മാരും മെത്രാന്മാരുമാണ് പ്രധാനമായും പ്രസ്തുത സ്ഥാനങ്ങള്‍ നിലവില്‍ വഹിച്ചിരുന്നത്. സഭാഭരണത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സഭയിലെ അധികാരവികേന്ദ്രീകരണത്തിന് വഴിയൊരുക്കുന്ന ഈ അപ്പസ്‌തോലിക രേഖ ഇതിനകം സെക്കുലര്‍ മാധ്യമങ്ങള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയിലെ എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പുതിയ രേഖ ഉദ്‌ബോധിപ്പിക്കുന്നു. സഭയുടെ മിഷനറി ദൗത്യത്തെ രേഖ അടിവരയിട്ട് പറയുന്നുമുണ്ട്.

ജോണ്‍ പോള്‍ രണ്ടാമന്‍ പുറപ്പെടുവിച്ച പാസ്തര്‍ ബോനൂസ് എന്ന അപ്പസ്‌തോലിക രേഖയ്ക്ക് പകരമായിട്ടായിരിക്കും പ്രേഡിക്കേറ്റ് ഇവാഞ്ചലിയം. 9 വര്‍ഷമെടുത്താണ് 54 പേജുള്ള പുതിയ ഭരണരേഖ തയ്യാറാക്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.