വിരമിക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എവിടെ താമസിക്കും?

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വിരമിക്കുമോ? മുന്‍ഗാമി പോപ്പ് ബെനഡിക്ടിന്റെ പാത അദ്ദേഹവും പിന്തുടരുമോ?ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇത്.

ഈ സംശയങ്ങള്‍ക്ക് ഇതിനകം ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമായ വിശദീകരണം നല്കിയിട്ടുമുണ്ട്.വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അടുത്തയിടെ സ്പാനീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അതിനുള്ളസാധ്യത അവശേഷിക്കുന്നുണ്ടെന്നു സൂചിപ്പിക്കാനും മറന്നില്ല.

ഇനിയാണ് പ്രധാന വിഷയം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ രാജിവച്ചാല്‍ അദ്ദേഹം എവിടെയായിരിക്കും തുടര്‍ന്ന് താമസിക്കുക.?വത്തിക്കാനില്‍തന്നെ തുടരുമോ?

ഈ ചോദ്യത്തിന് പാപ്പ നല്കിയ മറുപടി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വിരമിക്കുകയാണെങ്കില്‍ വത്തിക്കാനിലോ സ്വദേശമായ അര്‍ജന്റീനയിലോ താമസിക്കുകില്ലെന്നാണ് പാപ്പാ വ്യക്തമാക്കിയിരിക്കുന്നത്. കുമ്പസാരിപ്പിക്കാന്‍ സൗകര്യമുള്ള റോമിലെ ഏതെങ്കിലും പളളിയില്‍ കഴിയാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വെളിപെടുത്തല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.