വത്തിക്കാന്‍ തരംഗം ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചെയ്തു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ മാസികയായ വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പ്രകാശനം ചെയ്തു.

ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചും ആഗോള കത്തോലിക്കാസഭയെക്കുറിച്ചുമുള്ള വാര്‍ത്തകളും ആനുകാലികസംഭവങ്ങളെക്കുറിച്ചുളള പ്രമുഖരുടെ ലേഖനങ്ങളും മാസികയിലുണ്ട്.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലേഖനങ്ങള്‍ വീഡിയോ രൂപത്തിലും കാണാനാകും. പിഒസി ജനറല്‍ എഡിറ്റര്‍ റവ. ഡോ ജേക്കബ് പ്രസാദ്, ചീഫ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ ഏബ്രഹാം ഇരിമ്പിനിക്കല്‍, റവ. ഡോ ജോണ്‍സണ്‍ പുതുശ്ശേരി, റവ. ഡോ. ജോഷി മയ്യാറ്റില്‍, ആന്റണി ചടയമുറി എന്നിവര്‍ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.