വത്തിക്കാന്‍- ചൈന ഉടമ്പടി: അഞ്ചാമത്തെ മെത്രാന്‍ സ്ഥാനാരോഹിതനായി

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍- ചൈന ഉടമ്പടി സ്ഥാപിച്ചതിന് ശേഷം അഞ്ചാമത്തെ മെത്രാന്‍ ചൈനയില്‍ സ്ഥാനാരോഹിതനായി. വത്തിക്കാന്‍ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച അന്തോണി ലി ഹൂയിയാണ് പിങ്‌ലിയാങ് രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി അവരോധിതനായത്. ഇന്നലെയായിരുന്നു സ്ഥാനാരോഹണം. 49 വയസേയുള്ളൂ പുതിയ മെത്രാന്.

ആര്‍ച്ച് ബിഷപ് ജോസഫ് മാ യിന്‍ഗ്ലിന്‍ മുഖ്യകാര്‍മ്മികനായിരുന്നു, ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനിലെ അംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. 2018 ലാണ് വത്തിക്കാന്‍ -ചൈന ഉടമ്പടി സ്ഥാപിതമായത്. ഉടമ്പടി പുതുക്കിയതിന് ശേഷം മൂന്നാമത്തെ മെത്രാനാണ് ഇപ്പോള്‍ സ്ഥാനാരോഹിതനായിരിക്കുന്നത്.

പിങ്‌ലിയാങ് രൂപത രണ്ടുമില്യനിലധികം ആളുകളുള്ള രൂപതയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.