വേളാങ്കണ്ണിയില്‍ മരിയന്‍ സമര്‍പ്പണധ്യാനം

വല്ലാര്‍പ്പാടം: പരിശുദ്ധ ജപമാല സഹോദര സഖ്യത്തിന്റെ നേതൃത്വത്തില്‍ വേളാങ്കണ്ണി മാതാവിന്റെ സന്നിധിയില്‍ വച്ച് മരിയന്‍ സമര്‍പ്പണ പ്രേഷിത ധ്യാനം നടത്തുന്നു. മെയ് 29,30,31 തീയതികളിലാണ് ധ്യാനം. വണക്കമാസ സമാപനത്തോടും പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുനാളിനോട് അനുബന്ധിച്ചുമാണ് ധ്യാനം. പ്രത്യേകമായി മരിയന്‍ സമര്‍പ്പണശുശ്രൂഷകളും ഉണ്ടായിരിക്കും.

മെയ് 28 ന് രാത്രി വല്ലാര്‍പാടത്തു നിന്ന് പുറപ്പെട്ട് ജൂണ്‍ 1 ന് പുലര്‍ച്ചെ തിരിച്ചെത്തും. യാത്ര, താമസം, ഭക്ഷണം,ധ്യാനം എന്നിവയ്ക്കായി 2250 രൂപയാണ് ചെലവ്. നേരിട്ട് വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് യാത്രാ ചെലവ് ഒഴിവാക്കി 1250 രൂപയായിരിക്കും ചെലവ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496226404,9447356404മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.