വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാലു മുതല്‍

തിരുവനന്തപുരം: എറണാകുളത്തു നിന്നും കോട്ടയം,കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുളള പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാലു മുതല്‍ സര്‍വീസ് നടത്തും.

ജൂണ്‍ നാലിന് ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ന് എറണാകുളത്തുനിന്ന് സര്‍വീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച രാവിലെ 5.50 ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകുന്നേരം 6.30 ന് വേളാങ്കണ്ണിയില്‍ നി്ന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് എറണാകുളത്തെത്തും.
എറണാകുളം,കോട്ടയം,ചങ്ങനാശ്ശേരി, തിരുവല്ല,ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം,കുണ്ടറ, കൊട്ടാരക്കര,പുനലൂര്‍ എന്നീ സ്റ്റോപ്പുകളുണ്ടാകും.

നാഗപ്പട്ടണം-വേളാങ്കണ്ണി സെക്ഷനില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍നാഗപ്പട്ടണംവരെയാണ് സര്‍വീസ്.പണിതീര്‍ന്നാല്‍ ട്രെയിന്‍സര്‍വീസ് വേളാങ്കണ്ണിയിലേക്ക് നീട്ടും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.