വേളാങ്കണ്ണിയില്‍ മരിയന്‍ സമര്‍പ്പണധ്യാനം മെയ്29,30,31 തീയതികളില്‍

വേളാങ്കണ്ണി: വണക്കമാസ സമാപനത്തോടും പരിശുദ്ധ അമ്മയുടെ സന്ദർശന തിരുനാളിനോടുമനുബന്ധിച്ച് മെയ് 29, 30, 31 തീയതികളിൽ വേളാങ്കണ്ണിമാതാവിൻ്റെ സന്നിധിയിൽ വച്ച്  
പരിശുദ്ധ ജപമാല സഹോദര സഖ്യത്തിൻ്റെ കേരളാ റീജിയൻ ആനിമേറ്റർമാരായ ഫാ.ഷാജൻ തേർമഠം ,ഫാ.ആൻ്റെണി മരിയ വെള്ളാപ്പള്ളി, ഫാ.ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മരിയൻ സമർപ്പണ പ്രേഷിത ധ്യാനം നടക്കുന്നു. 
വണക്കമാസ സമാപന ദിനമായ മെയ് 31ന് പ്രത്യേകമായി സന്ദർശനതിരുനാൾ ആചരണവും മരിയൻ സമർപ്പണശുശ്രൂഷയും ഉണ്ടായിരിക്കും.

യാത്ര , താമസം, ഭക്ഷണം, ‘ധ്യാനത്തിനായുള്ള ചിലവുകൾ എന്നിവ ഉൾപ്പെടെ 2700 രൂപ മാത്രം. നേരിട്ട് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നവർക്ക് യാത്ര ചിലവ് ഒഴിവാക്കി 1200 രൂപയായിരിക്കും ഫീസ്. അവരും മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്‌. 

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഇളവ് നല്കുന്നതാണ്. രജിസ്ട്രേഷൻ്റെ അവസാനദിനമായ മെയ് 20 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്കായി ആളുകളുടെ എണ്ണമനുസരിച്ചുള്ള വാഹനസൗകര്യമായിരിക്കും ക്രമീകരിക്കുന്നത്.

28 ന് രാത്രി വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ  നിന്നും പുറപ്പെട്ട് ജൂണ് 1ന് പുലർച്ചെ തിരിച്ചെത്തും. അങ്കമാലി – തൃശൂർ ഭാഗത്തുള്ളവർക്ക് അവിടങ്ങളിൽ നിന്നും കയറുവാനും ഇറങ്ങുവാനുമുള്ള സൗകര്യമൊരുക്കുന്നതാണ്. താല്പര്യമുള്ളവര് ഉടൻ ബന്ധപ്പെടുക 9447356404 ,9496226404മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.