വെല്ലൂര്‍ ബിഷപ് സൗന്ദരരാജു ദിവംഗതനായി

വെല്ലൂര്‍: വെല്ലൂര്‍ ബിഷപ് സൗന്ദരരാജു ദിവംഗതനായി. 70 വയസായിരുന്നു എസ് ഡിബി സഭാംഗമായിരുന്നു. ഇന്ന് പുലര്‍ച്ചെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

36 വര്‍ഷം വൈദികനായും 13 വര്‍ഷം മെത്രാനായും ശുശ്രൂഷ ചെയ്ത ഇദ്ദേഹം തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ കോലാപ്പാലൂരില്‍ 1949 ജൂണ്‍ ആറിനാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഡോണ്‍ ബോസ്‌ക്കോയില്‍ ചേര്‍ന്നു. 1983 ജൂണ്‍ 25 ന് വൈദികനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.